എന്റെ കൊച്ചു കൂട്ടുകാരെ
ഇപ്പം എല്ലാവരും പരീക്ഷയൊക്കെ തീര്‍ന്ന് സന്തോഷത്തില്‍ ഇരിക്കുകയാവും അല്ലെ? നന്നായി, ഈ അവധിക്കാലം ചുമ്മാ കളിച്ചുകള്യാതെ , അല്‍പ്പം കൂടി നല്ലരീതിയില്‍ വിനിയോഗിക്കണം കേട്ടോ. എന്നുവചച് കളിക്കരുതന്നല്ല, കളിക്കണം നല്ലപോലെ ഓടിക്കളിക്കണം. നിങ്ങള്‍ കുറച്ചു കൂട്ടുകാരോടൊപ്പം ഒരുമിച്ചു വേണം കളിക്കാന്‍. അല്ലാതെ വീഡിയോ ഗയിമിന്റെയും കമ്പ്യൂട്ടറിന്റെയും ലോകത്തു ഒതുങ്ങിക്കൂടരുത്. നിങ്ങള്‍ ഒരു കൂട്ടമയി പല കളികളിലും ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍ അറിയാതെ തന്നെ , ഭാവിയില്‍ നിങ്ങള്‍ക്കു ഈ സമൂഹത്തില്‍ ജീവിക്കുന്നതിനു അവശ്യം വേണ്ട പല കാര്യങ്ങളും അറിയാതെ തന്നെ മനസ്സിലാക്കാന്‍ കഴിയും. കുമരെട്ടന്റെ ഒക്കെ ചെറുപ്പത്തില്‍ എന്തെന്തു കളികളാണ്‍ ഉണ്ടായിരുന്നത് എന്നു നിങ്ങള്‍ക്ക് അറിയാമോ? തലപ്പന്തു കളി, സാറ്റ് കളി, ഒളിച്ചു കളി, കള്ളനും പോലീസും കളി അങ്ങനെ ഒത്തിരി ഒത്തിരി... നല്ല വ്യായാമം ലഭിക്കുന്ന കളികളായിരുന്നു അവയൊക്കെ. ഇന്നോ, എല്ലാം അനങ്ങാതെ ഇരുന്നു കൊണ്ടു കളിക്കാവിന്ന കളികളല്ലയോ?
നിങ്ങള്‍ കളിക്കുന്ന കൂട്ടത്തില്‍ ചെടികളെയും, പൂക്കളെയും, കിളികളേയും, ഉറുമ്പുകളെയും, ഒക്കെ നല്ല പോലെ നിരീക്ഷിക്കണം കെട്ടോ. അവ്യുടെ പ്രത്യേകതകള്‍ തരം തിരിച്ച് ഒരു പഴയ ബുക്കില്‍ എഴുതു വയ്ക്കുകയും വേണം. നമ്മള്‍ നമ്മുടെ ചുറ്റുപാടുകളെ മനസിലാക്കണം, പ്രക്രിതിയെ മനസ്സിലാക്കുകയും അവയെ സ്നേഹിക്കുകയും വേണം.
അതിനാല്‍ വൈകുന്നെരങ്ങള്‍ അതിനായി ചിലവാക്കൂ. ടി വി കാണുന്ന സമയം കുറക്കണം കേട്ടേ. അതു പോലെ നീന്തല്‍ അറിയാമെക്കില്‍ അതും നല്ലതാണ്‍ പക്ഷെ കൂടെ മാതാപിതാക്കളെയും കൂട്ടണം. അടുത്ത് വായനശ്ശാാലകള്‍ ഉണ്ടെക്കില്‍ അതും നല്ലപോലെ വിനിയോഗിക്കണം. നല്ല പുസ്തകങ്ങള്‍ നോക്കി തിരഞ്ങെടുക്ക്ണം. ശാസ്ത്ര പുസ്തകങ്ങള്‍ വായിക്കുന്ന ശീലം വളര്‍ത്തണം. സ്വയം ചിന്തിക്കണം അവ ഒരു ബുക്കില്‍ കുറിച്ച്ടുകയും വേണം
നിങ്ങള്‍ കണ്ടെത്തിയ പുതിയ പുതിയ കര്യങ്ങള്‍ കുമരെട്ടനോടു പറയൂ, ഈ അവധിക്കാലം കമ്പ്യൂട്ടരിനു വേണ്ടി മത്രം നീക്കിവയ്ക്കതിരിക്കൂ മക്കളെ. എല്ലാവിധ ഭാവികങ്ങളും ആശംസിക്കുന്നു...
സ്വന്ന്തം കുമരേട്ടന്‍..