Monday, April 9, 2007

എന്റെ കൊച്ചു കൂട്ടുകാരെ

ഇപ്പം എല്ലാവരും പരീക്ഷയൊക്കെ തീര്‍ന്ന് സന്തോഷത്തില്‍ ഇരിക്കുകയാവും അല്ലെ? നന്നായി, ഈ അവധിക്കാലം ചുമ്മാ കളിച്ചുകള്യാതെ , അല്‍പ്പം കൂടി നല്ലരീതിയില്‍ വിനിയോഗിക്കണം കേട്ടോ. എന്നുവചച് കളിക്കരുതന്നല്ല, കളിക്കണം നല്ലപോലെ ഓടിക്കളിക്കണം. നിങ്ങള്‍ കുറച്ചു കൂട്ടുകാരോടൊപ്പം ഒരുമിച്ചു വേണം കളിക്കാന്‍. അല്ലാതെ വീഡിയോ ഗയിമിന്റെയും കമ്പ്യൂട്ടറിന്റെയും ലോകത്തു ഒതുങ്ങിക്കൂടരുത്. നിങ്ങള്‍ ഒരു കൂട്ടമയി പല കളികളിലും ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍ അറിയാതെ തന്നെ , ഭാവിയില്‍ നിങ്ങള്‍ക്കു ഈ സമൂഹത്തില്‍ ജീവിക്കുന്നതിനു അവശ്യം വേണ്ട പല കാര്യങ്ങളും അറിയാതെ തന്നെ മനസ്സിലാക്കാന്‍ കഴിയും. കുമരെട്ടന്റെ ഒക്കെ ചെറുപ്പത്തില്‍ എന്തെന്തു കളികളാണ്‍ ഉണ്ടായിരുന്നത് എന്നു നിങ്ങള്‍ക്ക് അറിയാമോ? തലപ്പന്തു കളി, സാറ്റ് കളി, ഒളിച്ചു കളി, കള്ളനും പോലീസും കളി അങ്ങനെ ഒത്തിരി ഒത്തിരി... നല്ല വ്യായാമം ലഭിക്കുന്ന കളികളായിരുന്നു അവയൊക്കെ. ഇന്നോ, എല്ലാം അനങ്ങാതെ ഇരുന്നു കൊണ്ടു കളിക്കാവിന്ന കളികളല്ലയോ?

നിങ്ങള്‍ കളിക്കുന്ന കൂട്ടത്തില്‍ ചെടികളെയും, പൂക്കളെയും, കിളികളേയും, ഉറുമ്പുകളെയും, ഒക്കെ നല്ല പോലെ നിരീക്ഷിക്കണം കെട്ടോ. അവ്യുടെ പ്രത്യേകതകള്‍ തരം തിരിച്ച് ഒരു പഴയ ബുക്കില്‍ എഴുതു വയ്ക്കുകയും വേണം. നമ്മള്‍ നമ്മുടെ ചുറ്റുപാടുകളെ മനസിലാക്കണം, പ്രക്രിതിയെ മനസ്സിലാക്കുകയും അവയെ സ്നേഹിക്കുകയും വേണം.

നല്ല കളികളില്‍ കൂടെ മാനസികമായും ശാരീരികമയും ഉള്ള വികാസം ഉണ്ടകും.
അതിനാല്‍ വൈകുന്നെരങ്ങള്‍ അതിനായി ചിലവാക്കൂ. ടി വി കാണുന്ന സമയം കുറക്കണം കേട്ടേ. അതു പോലെ നീന്തല്‍ അറിയാമെക്കില്‍ അതും നല്ലതാണ്‍ പക്ഷെ കൂടെ മാതാപിതാക്കളെയും കൂട്ടണം. അടുത്ത് വായനശ്ശാ‍ാലകള്‍ ഉണ്ടെക്കില്‍ അതും നല്ലപോലെ വിനിയോഗിക്കണം. നല്ല പുസ്തകങ്ങള്‍ നോക്കി തിരഞ്ങെടുക്ക്ണം. ശാസ്ത്ര പുസ്തകങ്ങള്‍ വായിക്കുന്ന ശീലം വളര്‍ത്തണം. സ്വയം ചിന്തിക്കണം അവ ഒരു ബുക്കില്‍ കുറിച്ച്ടുകയും വേണം


നിങ്ങള്‍ കണ്ടെത്തിയ പുതിയ പുതിയ കര്യങ്ങള്‍ കുമരെട്ടനോടു പറയൂ, ഈ അവധിക്കാലം കമ്പ്യൂട്ടരിനു വേണ്ടി മത്രം നീക്കിവയ്ക്കതിരിക്കൂ മക്കളെ. എല്ലാവിധ ഭാവികങ്ങളും ആശംസിക്കുന്നു...

സ്വന്ന്തം കുമരേട്ടന്‍..



5 comments:

Unknown said...

പ്രിയപ്പെട്ട കുമാരേട്ടന്‌ നമസ്ക്കാരം,
കുട്ടികളെ ഒരുപാടു സ്നേഹിക്കുന്ന ആ വലിയ മനസ്സിനു മുന്‍പില്‍ ശിരസ്സു നമിക്കുന്നു. കുട്ടികളുടെ മനസ്സുള്ള, കുട്ടിത്തം വിടാന്‍ മനസ്സില്ലാത്ത ഒരു വലിയ കുട്ടിയുമുണ്ട്‌ കുമാരേട്ടന്‌ കൂട്ടിന്‌. കുമാരേട്ടന്‍ പറഞ്ഞതുപോലെ കുട്ടികളില്‍ മാത്രമാണ്‌ ഇനിയുള്ള പ്രതീക്ഷ.

കുമാരേട്ടനറിയാവുന്നതു പോലെ നാട്ടിന്‍പുറത്ത്‌ - പാടത്തും പറമ്പിലും തൊടിയിലും കളിച്ചുനടന്ന ഒരു ബാല്യം ഓര്‍മയില്‍ നിറയുന്നു. ചെടികളോടും പൂമ്പാറ്റകളോടും കാറ്റിനോടും വെയിലിനോടും കഥ പറഞ്ഞ്‌, വഴക്കടിച്ച്‌ കുളത്തില്‍ മുങ്ങാംകുഴിയിട്ടു നടന്ന ആ കഴിഞ്ഞു പോയ ബാല്യത്തിന്റെ മധുരസ്മരണകള്‍ ഇന്നത്തെ സൈബര്‍ കുട്ടികള്‍ക്കു നഷ്ടപ്പെട്ടു എന്നത്‌ ഒരു സമീപകാലദുരന്തം.

എങ്കിലും കുട്ടികള്‍ക്ക്‌ അവധിക്കാലത്തെങ്കിലും നാട്ടിന്‍പുറത്ത്‌ എത്താന്‍ പറ്റുന്നത്‌ ഭാഗ്യം. ഇപ്പോഴത്തെ അപ്പൂപ്പന്മാര്‍ക്കും അമ്മൂമ്മമാര്‍ക്കും പറഞ്ഞുകൊടുക്കാന്‍ കഥകള്‍ അറിയുമോ?

ഒരുപാടു പറഞ്ഞു മുഷിപ്പിച്ചോ? ഗൃഹാതുരത്വം മനസ്സില്‍ വന്നുപോയ ഒരു പാവം പ്രവാസിയുടെ ശിഥിലചിന്തകളായി കരുതി ക്ഷമിക്കുക.

എന്റെ സ്ഥലം അമ്പലപ്പുഴ, ആലപ്പുഴ ജില്ലയില്‍. ഇപ്പോള്‍ ജോലി ദുബായില്‍, കുടുംബം നാട്ടില്‍. വൈദുതസാങ്കേതികവിദ്യാവിദഗ്ധനായി ജോലി ചെയ്യുന്നു.

മയൂര said...

കുട്ടിത്തമുള്ള ഏതോരു മനസ്സിനും ഇഷ്‌ടമാകുന്ന പ്രമേയം...

Sathees Makkoth | Asha Revamma said...

കുമാരേട്ടാ,
വളരെ നല്ല വിഷയം.അനുയോജ്യമായ സമയത്ത്.
ഒരു വലിയ മനസ്സിന്റെ ഉപദേശം അതിന്റേതായ ഗൌരവത്തില്‍ പുത്തന്‍ തലമുറ ഏറ്റെടുത്തിരുന്നെങ്കിലെന്നാശിക്കുന്നു.

വിഷ്ണു പ്രസാദ് said...

കുട്ടികള്‍ നെറ്റില്‍ കേറി ബ്ലോഗൊക്കെ വായിച്ചിട്ടുവേണം കളിക്കാന്‍...:)

K.P.Sukumaran said...

താങ്കളുടെ ബ്ലോഗ് ഇന്നാണു കാണാനിടയായത് .... ആശംസകള്‍ സ്വീകരിക്കുമല്ലോ.......